ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്റീന് യു.കെ പിന്‍വലിച്ചതിനു പിന്നാലെ യു.കെ പൗരന്മാര്ക്ക് ഏര്‍പ്പെടുത്തിയ 10 ദിവസത്തെ ക്വാറന്റീന് പിന്‍വലിച്ച് ഇന്ത്യയും.യു.കെയില്‍നിന്ന് ഇന്ത്യയിലെത്തുന്നവര്‍ നെഗറ്റീവ് ആര്.ടി.പി.സി.ആര് റിപ്പോര്‍ട്ട് കൈവശം വയ്ക്കണമെന്നും 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്നുമായിരുന്നു കേന്ദ്രനിര്‍ദേശം. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കു ക്വാറന്റീനും നെഗറ്റീവ് കോവിഡ് പരിശോധനയും യു.കെ നിര്‍ബന്ധമാക്കിയതിനു പിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം.
യു.കെ പൗരന്മാര്ക്ക് 10 ദിവസം ക്വാറന്റീനെന്ന മാനദണ്ഡം നീക്കി
