ഡി.കെ. ശിവകുമാറിന്റെ അഴിമതി ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍: ദൃശ്യം പുറത്ത് വിട്ട് അമിത് മാളവ്യയുടെ ട്വീറ്റ്

ബംഗളുരു: ജെ.ഡി.എസ്- കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ജലസേചന മന്ത്രിയായിരിക്കെ ഡി.കെ. ശിവകുമാറിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ച പുറത്ത്. ബി.ജെ.പി. നേതാവ് അമിത് മാളവ്യ ട്വിറ്ററിലൂടെയാണു ദൃശ്യം പങ്കുവച്ചത്.കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ വി.എസ്. ഉഗ്രപ്പ, പാര്‍ട്ടി മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എം.എ. സലിം എന്നിവരാണു ദൃശ്യത്തിലുള്ളത്. ശിവകുമാറും അടുത്ത അനുയായിയും ഉള്‍പ്പെട്ട 50-100 കോടി രൂപയുടെ ഇടപാടിനെക്കുറിച്ചാണ് ഇരുവരും ചര്‍ച്ചചെയ്തത്. ഇവര്‍ക്കുവേണ്ടി ആറു മുതല്‍ 12 ശതമാനംവരെ അഡ്ജസ്റ്റ്മെന്റ് വേണമെന്നു നേതാക്കള്‍ പറയുന്നതു ക്യാമറയില്‍ പതിഞ്ഞു.

ശിവകുമാര്‍ മദ്യപാനിയാണെന്ന് ഉഗ്രപ്പയും സലിമും പറയുന്നതും ദൃശ്യത്തിലുണ്ട്. അതേസമയം, തനിക്കെതിരായ നേതാക്കളുടെ മോശം പരാമര്‍ശം നിഷേധിക്കുന്നില്ലെന്നും എന്നാല്‍, യാതൊരുവിധ സാമ്പത്തിക ഇടപാടുകളിലും താന്‍ പങ്കാളിയല്ലെന്നും ഡി.കെ. ശിവകുമാര്‍ പ്രതികരിച്ചു.

Share
അഭിപ്രായം എഴുതാം