തിരുവനന്തപുരം : ഗുജറാത്ത്,യുപി, മഹാരാഷ്ട്ര മാതൃകയില്‍ കേരളത്തിലും സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിയമ നിര്‍മാണം നടത്തുന്നതിനുളള നടപടികളുമായി കേരള സര്‍ക്കാര്‍. ഇതുസംബന്ധിച്ചുളള പരിശോധനകള്‍ക്കായി ചീഫ് സെക്രട്ടറി (ആഭ്യന്തരം)നിയമ വകുപ്പു സെക്രട്ടറി, മുന്‍ അഡീഷണല്‍ അഡ്വെക്കേറ്റ് ജനറല്‍ കെകെ രവീന്ദ്രനാഥ് എന്നിവരടങ്ങിയ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചു. റിപ്പോര്‍ട്ടു ലഭ്യമാകുന്ന മുറക്കുമാത്രമേ തുടര്‍ നടപടികള്‍ പരിശോധിക്കുകയുളളു. ആഭ്യന്തര വകുപ്പ് 2021 ആഗസ്റ്റ് 26ന് ഇതുസംബന്ധിച്ച ഫയല്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോയതായി നിയമ സഭയില്‍ മുഖ്യമന്ത്രിയുടെ മറുപടിക്കൊപ്പം നല്‍കിയ രേഖകള്‍ പ്രകാരം വ്യക്തമാവും.
.ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സമിതി രൂപീകരിച്ച് സെപ്‌തംബര്‍ മൂന്നിനാണ് ഉത്തരവിറങ്ങിയത്. അഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസിന്‍റേ താണ് ഉത്തരവ്. പ്രതിപക്ഷത്തുനിന്നുളള കെകെ രമ, തിരുവഞ്ചൂര്‍ രാധാകൃഷ്‌ന്‍, കെ ബാബു, എന്നിവരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ നിയമത്തെക്കുറിച്ച് പ്രതിപക്ഷം ആശങ്ക ഉയര്‍ത്തിയതോടെ പൗരാവകാശ ധ്വംസനം സംബന്ധിച്ച് ഒരു നിയമവും കേരളത്തിലുണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍ സംഘടിത കുറ്റകൃത്യങ്ങല്‍ തടയുന്നത് സംബന്ധിച്ച് നിയമ വകുപ്പിന്റെ ഉപദേശം തേടിയിട്ടുണ്ടെന്ന് നിയമ മന്ത്രി പി രാജീവും ചൊവ്വാഴ്‌ച നിയമ സഭയില്‍ വ്യക്താക്കി. കരട് നിയത്തിന്മേല്‍ നയപരായ തീരുമാനം കൈക്കൊണ്ട ഫയല്‍ ലഭ്യമാക്കിയിട്ടില്ലാത്തതിനാല്‍ കരടിലെ വ്യവസ്ഥകള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ റൂള്‍സ് ഓഫ്‌് ബിസിനസിലെ 45-ാം ചട്ടപ്രകാരം പരിശോധന നിയമ വകുപ്പ് നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ടി സിദ്ധിഖ്, പിസി വിഷ്‌ണുനാഥ്,എം വിന്‍സന്റ് , ടിജെ വിനോദ് എന്നിവരുടെ ചോദ്യങ്ങള്‍ക്കുളള മറുപടിയിലാണ് മന്ത്രിയുടെ മറുപടി.
മഹാരാഷ്ട്ര, ഗുജറാത്ത്, യുപി തുടങ്ങിയവയാണ് സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമം നടപ്പിലാക്കിയിട്ടുളള പ്രധാന സംസ്ഥാനങ്ങള്‍ . ഭരണകൂടത്തിന് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കുകയും മനുഷ്യവകാശ ധ്വംസനങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്നതാണ് മിക്ക സംസ്ഥാനങ്ങളും നടപ്പിലാക്കിയിട്ടുളള ഈ ഭീകര നിയമങ്ങള്‍. ആരോപണ വിധേയരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും വ്യക്തികളെ നിരീക്ഷിക്കാനും കുറ്റങ്ങള്‍ക്ക് വധശിക്ഷവരെ ശുപാര്‍ശ ചെയയുന്നതാണ് ഈ നിയമങ്ങള്‍.

