ന്യൂഡല്‍ഹി : കേരളം അടക്കമുളള മൂന്നുസംസ്ഥാനങ്ങളില്‍ പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥനങ്ങല്‍ക്കാണ് മുന്നറിയിപ്പ്. ഇവിടത്തെ ആറുനദികള്‍ കരകവിഞ്ഞ് വെളളപ്പൊക്കമുണ്ടാവാന്‍ സാധ്യയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആതി തീവ്ര മഴയാണ് പെയ്‌തതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. കേരളത്തില്‍ ഇത്തിക്കരയാറ്റിലാണ് വെളളപ്പൊക്കത്തിന് സാധ്യത. അപകട നിലയ്‌ക്കും മുകളിലാണ് ഇത്തിക്കരയാര്‍ ഒഴുകുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 2018 ഓഗസ്‌റ്റ് 16ന് രേഖപ്പെടുത്തിയതിലും മുകളിലാണ് നദിയുടെ ഒഴുക്ക് . തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിലും ശക്തമായ മഴ പെയ്‌തിട്ടുണ്ട്.
കേരളം,ആന്‍ഡമാന്‍, കര്‍ണാടക,തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ വരുംദിവസങ്ങളില്‍ തീവ്രമോ അതി തീവ്രമോ ആയ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂന മര്‍ദ്ദം അടുത്ത മൂന്നുദിവസം കനത്ത മഴക്കും കാറ്റിനും കാരണമാകുമെന്നാണ് വിലയിരുത്തല്‍ കര്‍ണാടകയിലെയും തിമിഴ് നാട്ടിലെയും ഏതാനും നദികളും കരകവിഞ്ഞ് ഒഴുകുകയാണെന്ന് ജലകമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇവിടെ വെളളപ്പൊക്കമുന്നൊരുക്കങ്ങള്‍ സ്വീകരിക്കാനുളള നിര്‍ദ്ദേശങ്ങളും നല്‍കി.

