ന്യൂഡല്‍ഹി: തിങ്കളാഴ്ച കല്‍ക്കരി വിതരണം റെക്കോഡിലെത്തിയെന്നും കല്‍ക്കരി ക്ഷാമം ഉണ്ടാകില്ലെന്നും കേന്ദ്ര മന്ത്രി പ്രള്‍ഹാദ് ജോഷി. തിങ്കളാഴ്ച 1.94 ദശലക്ഷം ടണ്‍ കല്‍ക്കരിയാണ് കോള്‍ ഇന്ത്യ ലിമിറ്റഡ് വിതരണം ചെയ്തത്.മഴ മൂലം കല്‍ക്കരിനീക്കം തടസപ്പെട്ടതും രാജ്യന്തര വിലയിലെ കുതിച്ചുകയറ്റവുമാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു.കോള്‍ ഇന്ത്യ ലിമിറ്റഡില്‍ 22 ദിവസത്തേക്കുള്ള കല്‍ക്കരി ശേഖരമുണ്ടെന്നും ആവശ്യമനുസരിച്ച് കല്‍ക്കരി വിതരണം ചെയ്യുമെന്നും കേന്ദ്ര കല്‍ക്കരി മന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയെ ആശ്രയിക്കുന്ന താപെവെദ്യുതി നിലയങ്ങള്‍ ഇതോടെ അടയ്ക്കുകയോ ഉല്‍പ്പാദനം കുറയ്ക്കുകയോ ചെയ്യേണ്ടി വന്നു.
കല്‍ക്കരിയുടെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കണമെന്നു കഴിഞ്ഞ ജൂണ്‍ വരെ നേരത്തെ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍, തല്ക്കാലം കൂടുതല്‍ കല്‍ക്കരി നല്‍കേണ്ടെന്നായിരുന്നു പല സംസ്ഥാനങ്ങളുടെയും മറുപടിയെന്നും മന്ത്രി പറഞ്ഞു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 135 താപെവെദ്യുതി നിലയങ്ങളില്‍ 115 നിലയങ്ങളും കടുത്ത കല്‍ക്കരി ക്ഷാമമാണു നേരിടുന്നത്. 70 നിലയങ്ങളില്‍ നാലു ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണു ബാക്കി. കല്‍ക്കരി ഇറക്കുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്രം െവെദ്യുതി ഉല്‍പ്പാദകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ രാജ്യാന്തര കല്‍ക്കരിവില വീണ്ടും ഉയര്‍ന്നേക്കും. കോള്‍ ഇന്ത്യ ലിമിറ്റഡില്‍നിന്നുള്ള കല്‍ക്കരി മതിയാകില്ലെന്നു ബോധ്യമായതിനെത്തുടര്‍ന്നാണ് കേന്ദ്രം കല്‍ക്കരിയുടെ ഇറക്കുമതി നയത്തില്‍ മാറ്റം വരുത്തിയത്.