എറണാകുളം: വിലകൂടിയ അലങ്കാര പക്ഷികളെ മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ പോലീസ് പിടിയിലായി. ബിനോയ്, കുമ്മനാട് പുത്തന്‍ പുരക്കല്‍ വിപിന്‍, തൈലാന്‍ വീട്ടില്‍ അനൂപ് എന്നിവരാണ് പിടിയിലായത് . മൂവരും നിരവധി കേസുകളില്‍ പ്രതികളാണ്. 2021 ഒക്ടോബര്‍ 7 വ്യാഴാഴ്‌ച പെരിങ്ങോള്‍ സ്വദേശി ചിറമോളേല്‍ ജോസഫിന്റെ 75.000രൂപ വിലവരുന്ന തത്തകള്‍ മോഷണം പോയിരുന്നു.
ജോസഫിന്റെ പരാതിയില്‍ പുത്തന്‍കുരിശ് പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മോഷ്ടാക്കളിലൊരാളായ ബിനോയിയെ മറ്റൊരു വാഹന മോഷണക്കേസില്‍ അറസ്‌റ്റ് ചോദ്യം ചെയ്‌തതോടെയാണ് മറ്റ് പ്രതികളെക്കുറിച്ചുളള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. തൃപ്പൂണിത്തുറയില്‍ നിന്നും തത്തകളെ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.



