ദേശീയ പാതയില്‍ കാറില്‍ നിന്ന്‌ 65ലക്ഷം രൂപ കവര്‍ന്ന കേസിലെ മൂന്നുപേര്‍ അറസ്റ്റിലായി

കാസര്‍കോഡ്‌ : ദേശീയപാതയില്‍ സ്വര്‍ണവ്യാപാരിയുടെ കാറില്‍ നിന്ന്‌ 65 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. വയനാട്‌ നടവയല്‍ സ്വദേശി അഖില്‍ ടോമി, പുല്‍പ്പളളി സ്വദേശി അനുഷാജു,തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനോയ്‌ സി ബേബി എന്നിവരാണ്‌ അറസ്‌റ്റിലായത്‌. പ്രതികളുടെ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ്‌ പ്രതികളിലേക്കെത്തിച്ചത്‌.

2021 സെപ്‌തംബര്‍ 22നാണ്‌ മെഗ്രല്‍പുത്തൂരില്‍ സ്വര്‍ണവ്യാപാരിയുടെ ഇന്നോവകാര്‍ ഡ്രൈവറെയടക്കം തട്ടിക്കൊണ്ടുപോയി 65ലക്ഷം രൂപ കവര്‍ന്നത്‌. മംഗലാപുരത്തുനിന്ന തലശേരിയിലേക്ക്‌ പണവുമായി പോകുമ്പോഴായിരുന്നു സംഭവം. സംഘത്തിലെ 3 പേരെയാണ്‌ പിടികൂടിയിരിക്കുന്നത്‌. തൃശൂരില്‍ വച്ചാണ്‌ മൂന്നുപ്രതികളും പിടിയിലായത്‌ . മൂവരും ഒരു വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ പോലീസ്‌ പിന്തുടര്‍ന്ന്‌ പിടികൂടുകയായിരുന്നു.

സ്വര്‍ണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വജേശി കൈലാസിന്റെ പണമാണ്‌ സംഘം തട്ടിയെടുത്തത്‌. പയ്യന്നൂര്‍ കങ്കോലില്‍ ആളൊഴിഞ്ഞ സ്ഥലത്തുവച്ച്‌ ഇന്നോവ കാറില്‍നിന്ന്‌ പണമടങ്ങിയ ബാഗുകള്‍ മാറ്റുന്നത്‌ അടക്കമുളള ദൃശ്യങ്ങള്‍ പോലീസ്‌ പുറത്തുവിട്ടിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്പര്‍പ്ലേറ്റ്‌ വ്യാജമായിരുന്നു. സംഘത്തില്‍ 9 പേരുണ്ടെന്നാണ്‌ നിഗമനം ഇവര്‍ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്ന്‌ അന്വേഷണ സംഘം വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം