പത്തനംതിട്ട : എട്ടാംക്ലാസുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 30 വര്‍ഷം വീതം തടവും ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ചങ്ങനാശേരി പായിപ്പാട് സ്വദേശി ബിനീഷ്, പത്തനംതിട്ട മൈലപ്ര സ്വദേശി രഞ്ജിത്ത് എന്നിവര്‍ കുറ്റക്കാരാമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ. 2017ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.



