ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടു

മലപ്പുറം; താനൂറില്‍ ടാങ്കര്‍ ലോറി അപകടത്തില്‍ പെട്ട്‌ പെട്രോള്‍ ചോര്‍ന്നു. കഴിഞ്ഞ രാത്രി 8.45ന്‌ തിരക്കേറിയ ജംങ്‌ഷനിലാണ്‌ അപകടം. പെട്രോളുമായി കോഴിക്കോട്ടേക്ക്‌ പോവുകയായിരുന്ന ടാങ്കര്‍ ലോറി ഒരു കടയുടെ മുന്നിലെ കൈവരിയില്‍ ഇടിച്ചശേഷം ഇലക്ട്രിക്‌ പോസറ്റില്‍ ഇടിച്ചാണ്‌ അപകടമുണ്ടായത്‌. പെട്രോള്‍ ചോര്‍ന്നതോടെ സമീപത്തെ കടകള്‍ അടച്ച വ്യാപാരികള്‍ നാലുപാടും ഓടി രക്ഷപെട്ടു.

അപകടത്തിന്‌ പിന്നാലെ സ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനയും സന്നദ്ധ പ്രവര്‍ത്തകരും അപകം ഒഴിവാക്കാനുളള നടപടികള്‍ തുടരുകയാണ്‌ . ഉടന്‍തന്നെ വൈദ്യുതി വിച്ഛേദിച്ചു. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്‌. പ്രദേശത്തുളള ആളുകളെ ഒഴിപ്പിച്ച്‌ അപകട സാധ്യത ഇല്ലാതാക്കി. തുടര്‍ന്ന്‌ ടാങ്കര്‍ ചോര്‍ച്ച അടച്ചു. വാഹനത്തില്‍ നിന്ന്‌ ചോര്‍ന്ന പെട്രോള്‍ വീണ സ്ഥലത്ത്‌ മണ്ണിട്ട്‌ സുരക്ഷ ഉറപ്പാക്കി. ലോറിയില്‍ ബാക്കിയുണ്ടായിരുന്ന പെട്രോള്‍ മറ്റൊരു ലോറിയിലേക്ക്‌ മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →