ലഹരിമരുന്ന്‌ ലഭിച്ചില്ല: തടവുപുളളികള്‍ അക്രമാസക്തരായി

കണ്ണൂര്‍: ലഹരി മരുന്ന്‌ ലഭിക്കാഞ്ഞതിനെതുടര്‍ന്ന തടവ്‌ പുളളികള്‍ അക്രമാസക്തരായി .കണ്ണൂര്‍ ജില്ലാ ജയിലിലാണ്‌ സം ഭവം. ലഹരികേസുകളില്‍ റിമാന്‍ഡിലായി ജയിലിലെത്തിയ പ്രതികളാണ്‌ അക്രമാസ്‌ക്‌തരായത്‌. പ്രതികളായ മുഹമ്മദ്‌ ഇര്‍ഫാന്‍, മുഹമ്മദ്‌ അഷ്‌ക്കര്‍ അലി എന്നിവരാണ്‌ സെല്ലിനുളളില്‍ തല ചുവരിലിടിച്ച ബഹളം വച്ചത്‌. ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോകവെ ആംബുലന്‍സിന്റെ ചില്ലും ഇടിച്ചുതകര്‍ത്തു. ചില്ല്‌ കൈകൊണ്ട്‌ അടിച്ചുതകര്‍ക്കുകയായിരുന്നു.

കഴിഞ്ഞ മാസം 30-ാം തീയതിയാണ്‌ സംഭവം നടന്നത്‌. പക്ഷെ ഇപ്പോഴാണ്‌ വിവരം പുറത്തറിയുന്നത്‌. ഇവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന്‌ കേസെടുത്തു. ആശുപത്രിയിലെത്തിച്ച ഇരുവരെയും പിന്നീട്‌ കോഴിക്കോട്‌ ജില്ലാ ജയിലിലേക്ക്‌ മാറ്റി. കണ്ണൂര്‍ സബ്‌ജയിലില്‍ കഴിഞ്ഞ ദിവസം ഒരു പ്രതി കയ്യിലെ ഞരമ്പ്‌ മുറിക്കാന്‍ ശ്രമിച്ചിരുന്നു.തിരുവനന്തപുരം സ്വദേശിയായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

വിത്ത്ഡ്രോവല്‍ സിന്‍ഡ്രോം കാരണമാണ്‌ കൈമുറിക്കാന്‍ ശ്രമിച്ചതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്‌. ജയിലുകളില്‍ ലഹരി മരുന്ന് എത്തുന്നത്‌ തടയാന്‍ പരിശോധന കര്‍ശമാക്കിയിരുന്നു. ഇതോടെയാണ്‌ തടവുകാരില്‍ പലരും വിത്‌ഡ്രോവെല്‍ സിന്‍ഡ്രോംസ്‌ പ്രകടിപ്പിച്ചുതുടങ്ങിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →