പ്രളയ ദുരിതാശ്വാസ ഫണ്ട്‌ തട്ടിപ്പുനടത്തിയവര്‍ക്കെതിരെ നടപടി: കോഴിക്കോട്‌ ജില്ലാ കളക്ടര്‍

കോഴിക്കോട്‌ : പ്രളയ ദുരുതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട നടപടികളില്‍ മനഃപൂര്‍വമായ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപിടികള്‍ സ്വീകരിക്കുമെന്ന്‌ കോഴിക്കോട്‌ ജില്ലാ കളക്ടര്‍ ഡോ. എന്‍ തേജ്‌ ലോഹിത്‌ റെഡ്ഡി അറിയിച്ചു. പ്രളയ ദുരിതാശ്വാസ ഫണ്ട്‌ സംബന്ധിച്ച സീനിയര്‍ ഫിനാന്‍സ്‌ ഓഫീസറുടെയും ഡെപ്യൂട്ടി കളക്ടറുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുവരികയാണ്‌. മനഃപൂര്‍വമായി ഫണ്ട്‌ വിനിയോഗത്തില്‍ വീഴ്‌ച വരുത്തിയതായി ശ്രദ്ധയില്‍ പെട്ടാല്‍ നടപടികള്‍ സ്വീകരിക്കും.

ഫണ്ട്‌ വെട്ടിപ്പുനടത്തിയ റവന്യൂ വകു്‌പ്പ ജൂണിയര്‍ സൂപ്രണ്ടിനെതിരെ അന്വേഷണ റിപ്പോര്‍ട്ട്‌ ഇതിനോടകം സര്‍ക്കാരിന്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. 2018ലെ പ്രളയ ദുരിതശ്വാസ ഫണ്ടില്‍ നടത്തിയ തട്ടിപ്പ സ്ഥിരീകരിക്കുന്നതാണ്‌ റിപ്പോര്‍ട്ട്‌. നഷ്‌ടപ്പെട്ട പണം തിരിച്ചുപിടിക്കുന്നതിനുളള നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

53 ലക്ഷം രൂപയാണ്‌ സര്‍ക്കാരിന്‌ ഈ വിധത്തില്‍ നഷ്ടപ്പെട്ടിട്ടുളളത്‌. കോഴിക്കോട്‌ താലൂക്കില്‍ പ്രളയ ദുരിതാശ്വാസത്തിന്‍രെ ഭാഗമായി 20,000ത്തിലധികം പേര്‍ക്കായി 22.35 കോടി രൂപയാണ്‌ വിതരണം ചെയ്‌തിരുന്നത്‌ .പ്രളയ ധനസഹായം അനധികൃതമായി ബന്ധുവിന്റെ അക്കൗണ്ടിലേക്ക്‌ മാറ്റിയ കളക്‌ട്രേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഉമാ കാന്തന്‍ 97,000രൂപ വെട്ടിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു.. ഇയാള്‍ ഇപ്പോഴും സസ്‌പെന്‍ഷനില്‍ തുടരുകയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →