ആലപ്പുഴ: ഡിഗ്രി സ്‌പോട്ട് അഡ്മിഷന്‍

ആലപ്പുഴ: കേരള യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത കാര്‍ത്തികപള്ളിയിലെ ഐ.എച്ച്.ആര്‍.ഡി.യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിഗ്രി പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത ഇളവുകള്‍ ലഭിക്കും. കോളേജിന്റെ സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന് സെപ്റ്റംബര്‍ 25 മുതൽ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും നിശ്ചിത ഫോറത്തിലുള്ള അപേക്ഷയും കോളേജില്‍ നേരിട്ട് നല്‍കണം.

ബി.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ്, ബി.സി.എ, ബി.ബി.എ, ബി.കോം കൊമേഴ്സ്  വിത്ത് കപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം. ഫിനാന്‍സ് എന്നീ കോഴ്‌സുകളാണുള്ളത്. ഫോണ്‍: 8547005018, 9495069307, 04792485370.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →