ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ചരിത്ര ചിത്രരചനയ്ക്ക് 2021 സെപ്റ്റംബര്‍ 23ന് തുടക്കം

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ആസാദ് കി രംഗോലി എന്ന പേരില്‍ സംഘടിപ്പിക്കുന്ന ചരിത്ര ചിത്രരചനാ പരപാടിക്ക് ജില്ലയിലെ നാലു വിദ്യാഭ്യാസ ജില്ലകളിലും 2021 സെപ്റ്റംബര്‍ 23ന് തുടക്കമാകും. 

 പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ സാമൂഹ്യശാസ്ത്ര കൗണ്‍സില്‍, ജില്ലാ ചിത്രകലാധ്യാപക സംഘം എന്നിവയാണ് ദ്വിദിന ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. 

ആലപ്പുഴ വിദ്യാഭ്യാസജില്ലാതല പരപാടി എസ്.വി.ഡി ഹൈസ്‌കൂളിലെ ബസന്റ് ഹാളില്‍ നടക്കും. ചിത്രകാരന്‍ ജിനു ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള ചിത്രകലാ അധ്യാപകരുടെയും സാമൂഹ്യശാസ്ത്ര അധ്യാപകരുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചിത്രരചനയില്‍ വിദ്യാര്‍ഥികളും പൊതുജനങ്ങളും പങ്കാളികളാകും.

ഉച്ചകഴിഞ്ഞ് മൂന്നിന്  ബസന്റ് ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം മുന്‍മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന്  ചിത്രകലാ ക്യാമ്പിന്റെ ഉദ്ഘാടനം എസ്.ഐ.ഇ.ടി. ഡയറക്ടര്‍ ബി. അബുരാജ് നിര്‍വഹിക്കും. 

വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.ആര്‍. ഷൈല അധ്യക്ഷത വഹിക്കും. നഗരസഭാ കൗണ്‍സിലര്‍ കെ.ബാബു, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ റാണി തോമസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
അഭിപ്രായം എഴുതാം