സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റീസ്‌ രാഷ്ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തി

ന്യൂ ഡല്‍ഹി : സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റീസ്‌ എന്‍.വി രമണയും ജസ്റ്റീസ്‌ യുയു ലളിതും രാഷ്ട്രപതി രാംനാഥ്‌ കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തി. രാഷ്ട്രപതിഭവന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജാണ്‌ ഈ വിവരം പുറത്തുവിട്ടത്‌. കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ പുതിയ ജഡ്‌ജിമാര്‍ ചുമതലയേറ്റതിനു പിന്നാലെയാണ്‌ രാഷ്ട്രപതിയുമായുളള കൂടിക്കാഴ്‌ച.

ചരിത്രത്തിലാദ്യമായാണ്‌ മൂന്നുസ്‌ത്രീകള്‍ ഉള്‍പ്പെട 9 പേര്‍ സുപ്രീംകോടതി ജഡ്‌ജിമാരായി ചുമതലയേറ്റത്‌. ഇതിന്‌ മുമ്പ്‌ 1993ല്‍ അഞ്ച്‌ ജഡ്‌ജിമാര്‍ ഒന്നിച്ച്‌ ചുമതലയേറ്റിരുന്നു. എന്‍ സന്തോഷ്‌ ഹെഗ്‌ഡെ, ആര്‍എഫ്‌ നരിമാന്‍, യുയു ലളിത്‌ എല്‍എന്‍ റാവു, ഇന്ദുമല്‍ഹോത്ര, തുടങ്ങിയവരായിരുന്നു അന്ന്‌ ഒരുമിച്ച്‌ സ്ഥാനമേറ്റത്‌.

2021 ഏപ്രില്‍ 24നാണ്‌ ഇന്ത്യുടെ 48-ാമത്‌ സുപ്രീം കോടതി ചീഫ്‌ ജസറ്റീസായി എന്‍വി രമണ ചുമതലയേറ്റത്‌.രാഷ്ട്രപതി ഭവനിലെ അശോക ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദാണ്‌ അന്ന്‌ എന്‍വി രമണയ്‌ക്ക്‌ സത്യവാചകം ചൊല്ലിക്കൊടുത്തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →