മലപ്പുറം: കരുവാരക്കുണ്ടിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ വിവാഹം നടത്തിയവർക്കെതിരെ കേസെടുത്തു. ബാലവിവാഹനിരോധന നിയമപ്രകാരമാണ് കേസെടുത്തത് .പ്ലസ് ടു വിദ്യാർത്ഥിനിയുടെ വിവാഹം ആണ് വീട്ടുകാർ നടത്തിയത്. പെൺകുട്ടിയുടെ രക്ഷിതാവ്, വരൻ,മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പെടെ യുള്ളവർ ക്കെതിരെയാണ് കേസ്.