വിജിലൻസ് പ്രോസിക്യൂട്ടറുടെ സ്ഥലംമാറ്റം ട്രിബ്യൂണൽ സ്റ്റേചെയ്തു

തിരുവനന്തപുരം: മലബാർ സിമന്റ്സ് കേസിൽ വിജിലൻസ് പ്രോസിക്യൂട്ടർ ഒ. ശശിയുടെ സ്ഥലം മാറ്റം അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ തടഞ്ഞു. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ. മലബാർ സിമന്റ്സ് കേസിൽ കർശന നിലപാടെടുത്തതിന്റെ പേരിലാണ് ഒ. ശശിയെ സ്ഥലം മാറ്റിയത്. തലശ്ശേരി ,തൃശൂർ വിജിലൻസ് കോടതികളിൽ ഒഴിവ് നിലനിൽക്കേയാണ് ശശിയെ മൂവാറ്റുപുഴയിലേക്ക് സ്ഥലം മാറ്റിയത്.

Share
അഭിപ്രായം എഴുതാം