ചങ്ങരംകുളത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 18കാരന്‍ കുഴഞ്ഞു വീണ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 18കാരന്‍ കുഴഞ്ഞു വീണ് മരിച്ചു. ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി ചോലയില്‍ കബീറിന്റെ മകന്‍ നിസാമുദീനാണ് മരിച്ചത്. 14/09/21 ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.

കൊഴിക്കര ഗ്രൗണ്ടില്‍ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് നിസാമുദീന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →