പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാലുപേര്‍ അറസ്റ്റില്‍

ഭുവനേശ്വര്‍ : രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ പാക്കിസ്ഥാന്‍ ഏജന്റ് എന്ന സംശയിക്കുന്ന ആള്‍ക്ക്‌ ചോര്‍ത്തി നല്‍കിയ നാല്‌ പേര്‍ ഒഡിഷയില്‍ അറസ്റ്റിലായി. ഡിഫന്‍സ്‌ റിസ്രേര്‍ച്ച്‌ ആന്റ് ഡവലപ്പമെന്റ് ഓര്‍ഗനൈസേഷനിലെ (ഡിആര്‍ഡിഒ) കരാര്‍ ജീവനക്കാരായ ബസന്ത ബെഹറ ,എസ്‌.കെ ഫുസാഫിര്‍, പ്രകാശ്‌ ബെഹറ എന്നിവരെയാണ്‌ ബലാസൂര്‍ സ്‌പെഷ്യല്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയതത്‌ . മറ്റൊരു പ്രതിയുടെ പേര്‌ പോലീസ്‌ പുറത്തുവിട്ടിട്ടില്ല. വളരെ രഹസ്യ സ്വഭാവമുളള വിവരങ്ങളാണ്‌ ഇവര്‍ കൈമാറിയതെന്നാണ്‌ വിവരം. നാലുപേരെയും ചോദ്യം ചെയ്‌തുവരികയാണെന്ന്‌ കിഴക്കന്‍ റേഞ്ചിലുളള ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഹിമാന്‍ഷു കുമാര്‍ ലാല്‍ പറഞ്ഞു.

രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ സ്‌പെഷ്യല്‍ പോലീസ്‌ സംഘം അന്വേഷണം ആരംഭിച്ചത്‌. ഡിആര്‍ഡിഒയിലെ ചിലര്‍ വദേശ വ്യക്തികളുമായി തെറ്റായ വിധത്തിലുളള ആശയ വിനിമയം നടത്തുന്നുണ്ടെന്നും നിരവധി ഐഎസ്‌ഡി കോളുകളില്‍ പാക്‌ ഏജന്‍റുമാരെ ബന്ധപ്പെട്ടതായും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടു ലഭിച്ചെന്നും,തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ നാലുപേര്‍ പിടിയിലായതെന്നും ബലാനൂര്‍ പോലീസ്‌ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

തെറ്റായ രീതിയില്‍ പണം സമ്പാദിക്കാന്‍ വേണ്ടിയാണിവര്‍ ഇത്തരത്തില്‍ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയത്‌. ഇവരില്‍ നിന്ന്‌ ഇതുമായി ബന്ധപ്പെട്ടുളള രേഖകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന്‌ പോലീസ്‌ പറയുന്നു. ചണ്ഡിപൂര്‍ പോലീസ്‌ സ്‌റ്റേഷനിലാണ്‌ കേസ്‌ രജിസ്റ്റ്ര്‍ ചെയ്‌തിരിക്കുന്നത്‌. 2014ലും ബലാസൂരില്‍ സമാനമായ കേസ്‌ റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. ഈശ്വര ബെഹറയെന്ന കോണ്‍ട്രാക്ട്‌ ഫോട്ടോഗ്രാഫറെ ആയിരുന്നു അന്ന്‌ പോലീസ്‌ അറസറ്റ്‌ ചെയ്‌തിരുന്നത്‌.

Share
അഭിപ്രായം എഴുതാം