പൊതുതാല്‍പര്യ ഹര്‍ജി : അഭിഭാഷകര്‍ക്കെതിരെ രൂക്ഷവിമര്‍വുമായി സുപ്രീം കോടതി

ന്യൂ ഡല്‍ഹി : പൊതുതാല്‌പര്യ ഹര്‍ജി സമര്‍പ്പിക്കാനുളള പ്രത്യേകാവകാശം ദുരുപയോഗം ചെയ്യുന്ന അഭിഭാഷകര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കോവിഡ്‌ ബാധിച്ച്‌ മരിക്കുന്ന 60 വയസില്‍താഴെയുളള അഭിഭാഷകരുടെ കുടുംബാംഗങ്ങള്‍ക്ക്‌ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിണിക്കുന്നതിനിടെയാണ്‌ കോടതി അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്‌.

ഇത്തരത്തിലുളള പൊതുതാല്‍പര്യ ഹര്‍ജികള്‍ നിര്‍ത്താന്‍ സമയമായിരിക്കുന്നു. ഇത്‌ പൊതുതാല്‍പര്യ ഹര്‍ജിയാണ്‌. നിങ്ങള്‍ കറുത്ത കോട്ടിനുളളിലാണ്‌ എന്നതുകൊണ്ട് നിങ്ങളുടെ ജീവന്‍ മറ്റുളളവരുടെ ജീവനേക്കാള്‍ വിലയേറിയതാണ്‌ എന്ന്‌ അര്‍ത്ഥമില്ല. സുപ്രീം കോടതി പറഞ്ഞു.

അഭിഭാഷകനായ പ്രദീപ്‌ കുമാര്‍ യാദവാണ്‌ ഇത്തരത്തിലൊരു പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്‌. ഹര്‍ജിക്കാരനെ കോടതി്‌ ശാസിക്കുകയും ചെയ്‌തു. ജസ്‌റ്റീസ്‌ ഡിവൈ ചന്ദ്രചൂഡ്‌ ,ജസ്‌റ്റീസ്‌ വിക്രം നാഥ്‌, നാഗാര്‍ത്ഥന എന്നിവരടങ്ങിയ ബെഞ്ചാണ്‌ ഇത്തരത്തിലുളള അവാസ്ഥവമായ പൊതുതാല്‍പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നത്‌ അഭിഭാഷകര്‍ നിര്‍ത്തണമെന്ന്‌ വ്യക്തമാക്കിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →