റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെപിസിസി ജനറൽ സെക്രട്ടറി ജി. രതികുമാർ കോൺഗ്രസ് വിട്ട് എകെജി സെന്ററിൽ

September 15, 2021 - 5:00 pm

തിരുവനന്തപുരം: കെപി അനിൽ കുമാറിന് പിന്നാലെ കെപിസിസി ജനറൽ സെക്രട്ടറി ജി. രതികുമാർ കോൺഗ്രസ് വിട്ട് എകെജി സെന്ററിലെത്തി. സംഘടനാപരമായ വിഷയങ്ങളിലെ അതൃപ്തിയാണ് രാജിക്കു കാരണമെന്ന് അദ്ദേഹം 15/09/21 ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

നാൽപ്പതു വർഷമായി കോൺഗ്രസിന്റെ പ്രവർത്തകനായ താൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചതായും സംഘടനാപരമായ പല വിഷയങ്ങളും നേരിട്ട് അറിയിക്കാൻ ശ്രമിച്ചിട്ടും നിർഭാഗ്യവശാൽ കഴിഞ്ഞില്ലെന്നും കെപിസിസി പ്രസിഡണ്ടിനയച്ച കത്തിൽ രതികുമാർ ആരോപിച്ചു.

14/09/21 ചൊവ്വാഴ്ച കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.പി അനിൽ കുമാറും പാർട്ടി വിട്ടിരുന്നു. നേതൃത്വത്തിന് എതിരെ വിമർശനങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു അനിൽകുമാറിന്റെ കോൺഗ്രസിൽ നിന്നുള്ള രാജി പ്രഖ്യാപനം. പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ലെന്നും 43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനിൽ കുമാർ വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *