റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: തുല്യത പരീക്ഷയില്‍ വിജയം നേടിയ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയ്ക്ക് കൃഷി മന്ത്രിയുടെ ആദരം

September 14, 2021 - 8:14 pm

ആലപ്പുഴ: പ്ലസ് ടു തുല്യത പരീക്ഷയില്‍ മികച്ച വിജയം നേടിയ ചേര്‍ത്തല നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീജ സന്തോഷിന് കൃഷി മന്ത്രി പി. പ്രസാദിന്റെ ആദരം. ചേര്‍ത്തല താലൂക്കുതല പട്ടയവിതരണ വേദിയിലാണ് ഷീജയെ മന്ത്രി ആദരിച്ചത്. ഷീജയുടെ വിജയം നാടിന് അഭിമാനമാണെന്നും എല്ലാവരും ഈ വിജയം മാതൃകയാക്കണമെന്നും പറഞ്ഞ മന്ത്രി ഷീജയെ പൊന്നാട അണിയിച്ചു.

ചേര്‍ത്തല നഗരസഭ രണ്ടാം വാര്‍ഡ് കൗണ്‍സിലറായ ഷീജ ഹ്യൂമാനിറ്റീസിന് എ-പ്ലസ് ഉള്‍പ്പെടെ നേടിയാണ് വിജയം കരസ്ഥമാക്കിയത്. എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തിയാക്കിയ ശേഷം പഠനം നടന്നിരുന്നില്ല. കഴിഞ്ഞ വര്‍ഷമാണ് തുല്യത പഠനം ആരംഭിച്ചത്. നഗരസഭയില്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ചതിനു ശേഷവും പഠനം മുടക്കിയില്ല. ഷീജയുടെ നിശ്ചയദാര്‍ഢ്യം ഈ മാതൃകാ വിജയത്തിലുമെത്തിച്ചു. മന്ത്രിയുടെ അഭിനന്ദന വാക്കുകള്‍ക്ക് കേട്ട് വേദി ഒന്നടങ്കം കയ്യടിച്ചപ്പോള്‍ ഷീജയുടെ കണ്ണുകള്‍ നിറഞ്ഞു.വിജയത്തില്‍ സന്തോഷമുണ്ടെന്നു പറഞ്ഞ ഷീജ തുടര്‍ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *