തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ ഇടതുമുന്നണിയുടെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയാണെന്ന് സിപിഐ വിമര്‍ശനം. ജോസ് കെ.മാണിക്ക് ജനകീയത ഇല്ലെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിക്കായിരുന്നു മണ്ഡലത്തില്‍ ജനകീയത ഉണ്ടായിരുന്നതെന്നും സിപിഐ വ്യക്തമാക്കി.
സി.പി.ഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ജോസ് കെ മാണിയെ നിശിതമായി വിമര്‍ശിച്ചത്.
കേരള കോണ്‍ഗ്രസിന്‍റെ വരവ് ഇടത് മുന്നണിക്ക് കാര്യമായ ഗുണം ചെയ്തില്ലെന്നും വോട്ട് വിഹിതത്തില്‍ മെച്ചം ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നു ജനകീയതയില്ലായ്മയാണ് പാലായിലെ തോൽവിക്ക് കാരണമായതെന്ന് വിലയിരുത്തിയ സിപിഐ, കേരളാ കോൺഗ്രസ് എമ്മിനെ ഇടതുപക്ഷത്തെ ഒരു വിഭാഗം ഉൾക്കൊണ്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
കേരളാ കോൺഗ്രസ് പ്രവർത്തകർ നിസ്സംഗരായിരുന്നെന്നും സിപിഐ വിമര്‍ശിച്ചു. ഇടതു മുന്നണിയുടെ ലീഡ് ഒരു പഞ്ചായത്തിൽ മാത്രമായി ഒതുങ്ങിപ്പോയത് അതുകൊണ്ടാണെന്നും അവലോകന റിപ്പോര്‍ട്ടില്‍ സി.പി.ഐ പറഞ്ഞു.