മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കി പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഇരട്ടഗോളുമായി റൊണാള്‍ഡോ തിളങ്ങിയ കളിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ന്യൂകാസില്‍ യുണൈറ്റഡിനെ 4-1ന് തകര്‍ത്തു. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായിരുന്നു കളിയില്‍ ആധിപത്യം.
എന്നാല്‍ ആദ്യ പകുതിയുടെ അവസാനംവരെ ഗോള്‍ നേടാന്‍ മാഞ്ചസ്റ്ററിനു കഴിഞ്ഞില്ല. ഒടുവില്‍ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ യുണൈറ്റഡ് കാത്തിരുന്ന നിമിഷം വന്നു. മധ്യനിരതാരം ഗ്രീന്‍വുഡിന്റെ ഷോട്ട് ന്യൂകാസില്‍ ഗോളി വുഡ്മാന്‍ തട്ടിയകറ്റിയപ്പോള്‍ പന്ത് കാത്തുനിന്ന റൊണാള്‍ഡോയുടെ കാല്‍ പാകത്തിന്. €ോസ് റേഞ്ചില്‍ നിന്നുള്ള റൊണാള്‍ഡോ ഷോട്ട് വുഡ്മാന് തടുക്കാനായില്ല. മാഞ്ചസ്റ്റര്‍ ഒരു ഗോള്‍ ലീഡുമായി ഇടവേളയ്ക്ക് പിരിഞ്ഞു.
ഇടവേള കഴിഞ്ഞു മടങ്ങിവന് ന്യൂകാസില്‍ അധികം വൈകാതെ സമനില ഗോള്‍ കണ്ടെത്തിത്തി. പ്രത്യാക്രമണത്തിനൊടുവിലായിരുന്നു സമനില ഗോള്‍ പിറന്നത്. 56-ാം ാമിനിറ്റില്‍. സെയിന്റ് മാക്‌സിമിന്റെ അസിസ്റ്റില്‍ മാന്‍ക്വിലോയുടെ വകയായിരുന്നു സമനിലഗോള്‍. ആറുമിനിറ്റിനുള്ളില്‍ ക്രിസ്റ്റിയാനോയുടെ രണ്ടാം ഗോള്‍ വന്നു. പോള്‍ പോഗ്ബയിലൂടെ ലഭിച്ച പന്ത് ലൂക്ക് ഷോ അത്യുഗ്രന്‍ ഓട്ടത്തിലൂടെ ബോക്‌സിനടുത്തെത്തിച്ചു.
ഷോയില്‍നിന്നു പന്തു സ്വീകരിച്ച റൊണാള്‍ഡോ പിഴവു കൂടാതെ പന്ത് വലയിലെത്തിച്ചു. സ്‌കോര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-2, ന്യൂകാസില്‍ -1. 80-ാം മിനിറ്റില്‍ യുണൈറ്റഡ് മൂന്നാം ഗോള്‍ കണ്ടെത്തി.
പോള്‍ പോഗ്ബയുടെ അസിസ്റ്റില്‍നിന്ന് ബ്രൂണോ ഫെര്‍ണാണ്ടസ് ആണ് ഇത്തവണ ലക്ഷ്യം കണ്ടത്.ഇഞ്ചുറി ടൈമില്‍ ലിന്‍ഗാര്‍ഡ് യുണൈറ്റഡിന്റെ ഗോള്‍ പട്ടിക പുര്‍ത്തിയാക്കി. ഇത്തവണയും പോഗ്ബയായിരുന്നു സഹായി. സ്‌കോര്‍ യുണൈറ്റഡ്-4, ന്യൂകാസില്‍-0.