കൊടുങ്ങല്ലൂര്‍ : ഭക്തജനങ്ങളുടെ സമരത്തിന്റെ ശക്തി മനസിലാക്കിയില്ലെങ്കില്‍ എംഎല്‍എയുടെ ഓരോ യാത്രയും ബിജെപി പ്രവര്‍ത്തകര്‍ തടയുമെന്ന് ബിജെപി സംസ്ഥാന കമ്മറ്റിയംഗം പി.ആര്‍.ശിവശങ്കരന്‍. കുരുംബ ക്ഷേത്ര ഭൂമി മുസ്രിസ് കമ്പനിക്ക് പണയപ്പെടുത്തുന്നുവെന്നാരോപിച്ച് വി.ആര്‍.സുനില്‍കുമാര്‍ എംഎല്‍എയുടെ വസതിയിലേക്ക് ബിജെപി മേഖലാകമ്മറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഉത്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു. ശിവശങ്കരന്‍.
കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എസ് വിനോദ് അദ്ധ്യക്ഷനായിരുന്നു. കയ്‌പമംഗലം മണ്ഡലം പ്രസിഡന്റ് സെല്‍വന്‍ മണക്കാട്ടുപടി ,ജില്ലാസെല്‍ കോഡിനേറ്റര്‍ പിഎസ് അനില്‍കുമാര്‍,പുരുഷോത്തമന്‍, എല്‍കെ മനോജ്, സുനില്‍ വര്‍മ, അജയ്‌ഘോഷ് ടിബി സജീവന്‍ വി ജി ഉണ്ണിക്കൃഷ്‌ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

