സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന വാര്‍ത്ത തള്ളി കനയ്യ കുമാര്‍

ന്യൂഡല്‍ഹി: സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേരില്ലെന്നും ഇതുസംബന്ധിച്ച വാര്‍ത്ത തെറ്റാണെന്നും കനയ്യ കുമാര്‍. ‘ഇത്തരം വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ല. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ദേശീയ പാര്‍ട്ടിയില്‍ അംഗമാണ് ഞാന്‍. രാഷ്ട്രീയത്തില്‍ പലരുമായും ഇടപഴകേണ്ടിവരും. ഇപ്പോള്‍ ദല്‍ഹിയിലെത്തിയത് പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനാണ്,’ കനയ്യ പറഞ്ഞു.നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ള കനയ്യയുടെ ചിത്രം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കനയ്യ കോണ്‍ഗ്രസില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

‘കോണ്‍ഗ്രസിനുള്ളിലെ സംഭവ വികാസത്തെക്കുറിച്ച് അറിയാവുന്ന ആളുകള്‍ പറയുന്നത്, അടുത്തകാലത്ത് രണ്ട് തവണ രാഹുല്‍ ഗാന്ധിയെ കനയ്യ കണ്ടിരുന്നു എന്നാണ്. രണ്ട് യോഗങ്ങളിലും പ്രശാന്ത് കിഷോര്‍ ഉണ്ടായിരുന്നുവെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →