മുംബൈ: പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി 100 ബില്യണ്‍ ഡോളര്‍ ക്ലബിലേക്ക്.ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പുറത്തുവിട്ട കണക്കുപ്രകാരം 92.6 ബില്യണ്‍(6,76,725 കോടി രൂപ) ഡോളറിന്റെ ആസ്തിക്ക് ഉടമയാണ് മുകേഷ് അംബാനി. ഇദ്ദേഹത്തിന്റെ ആസ്തിയില്‍ ഈ വര്‍ഷം മാത്രം 15 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണുണ്ടായത്.ലോക കോടീശ്വരപട്ടികയില്‍ നിലവില്‍ 12-ാംസ്ഥാനമാണ് അംബാനിക്കുള്ളത്. ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമനാണ് അംബാനി