പാലക്കാട് : അകത്തേത്തറ ധോണിയില്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തെരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എഐവൈഎഫ് നേതാവിന്റെ വീടിന് നേരെ ഒരു സംഘം ആക്രമണം നടത്തി. സിപിഎം ആണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐ ആരോപിച്ചു.
സിപിഐ ധോണി ബ്രാഞ്ച് അംഗം സുനീറിനാണ് പരിക്കേറ്റത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്ഥലത്ത ഫ്‌ളക്‌സ് വച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വീട് കയറിയുളള ആക്രമണത്തിലേക്ക് എത്തിയത്. ഹേമാംബിക നഗര്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. രണ്ടുകൂട്ടര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

