തിരുവനന്തപുരം: കർഷക കടാശ്വാസ കമ്മീഷൻ സെപ്റ്റംബർ മൂന്നിന് മൂന്നാർ സർക്കാർ അതിഥി മന്ദിരത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന സിറ്റിംഗ് റദ്ദാക്കിയതായി ചെയർമാൻ അറിയിച്ചു. എന്നാൽ സെപ്റ്റംബർ ഒന്നിന് തൊടുപുഴയിലും രണ്ടിന് കട്ടപ്പനയിലും നിശ്ചയിച്ചിരിക്കുന്ന സിറ്റിംഗുകൾക്ക് മാറ്റമില്ല.