റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സി 1.2 കൊവിഡ് മാരകം: വാക്സിന്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും ഗവേഷകര്‍

August 31, 2021 - 8:14 am

ലണ്ടന്‍: ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ മേയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം സി 1.2 മാരകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്നും വാക്സിന്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും ഗവേഷകര്‍.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് (എന്‍.ഐ.സി.ഡി), ക്വാസുലു നറ്റാല്‍ റിസര്‍ച്ച് ഇന്നോവേഷന്‍, ദക്ഷിണാഫ്രിക്കയിലെ സ്വീക്വന്‍സിങ് പ്ലാറ്റ്ഫോം എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.
ഈ മാസം വരെ ചൈന, കോംഗോ, മൗറീഷ്യസ്, ബ്രിട്ടന്‍, ന്യൂസിലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ കണ്ടെത്തിയ വകഭേദങ്ങളേക്കാള്‍ സി1.2നു കൂടുതല്‍ വ്യാപനശേഷിയുണ്ടെന്നാണു പഠനം. സി.1.2നു പ്രതിവര്‍ഷം 41.8 മ്യൂട്ടേഷനുകളുടെ പരിവര്‍ത്തന നിരക്ക് ഉണ്ട്. ഇത് മറ്റ് വകഭേദങ്ങളുടെ പരിവര്‍ത്തന നിരക്കിന്റെ ഇരട്ടിയാണ്. അതിനാല്‍ വാക്സിനുകള്‍ക്കും പിടികൊടുക്കില്ലെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. . എന്നാല്‍, സി.1.2. ഇപ്പോള്‍ ഇല്ലാതായിട്ടുണ്ടാകാമെന്നു ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജ് ജനറ്റിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഫസര്‍ ഫ്രാന്‍സ്വ ബെലോക്സും സംഘവും അവകാശപ്പെട്ടു. നാലു മാസം മുമ്പ് ലോകമാകമാനം 101 രോഗികളെയാണു കണ്ടെത്തിയത്. എന്നാല്‍, പ്രതീക്ഷിച്ചയത്ര വ്യാപനമുണ്ടായില്ലെന്നും ഇവര്‍ വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *