പത്രാധിപന്റെ വീടിന് ബോംബെറിഞ്ഞ സംഭവത്തിൽ പൊതുജനവികാരം ഉയരണം

തൃശ്ശൂർ : കാഞ്ഞങ്ങാട് ലേറ്റസ്റ്റ് പത്രത്തിന്റെ ചീഫ് എഡിറ്റർ അരവിന്ദൻ മാണിക്കോത്തിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം ഗുരുതരമായി മാറുന്ന മാധ്യമപ്രവർത്തന സാഹചര്യത്തെയാണ് വെളിവാക്കുന്നത് എന്ന് ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സെക്രട്ടറി വി ബി രാജൻ പറഞ്ഞു.

2021 ഓഗസ്റ്റ് 26ന് രാത്രി 11 മണിയോടെ ബൈക്കിലെത്തിയ രണ്ടുപേർ സ്റ്റീൽ ബോംബെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. അടുത്തനാളിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ പേരിൽ എഡിറ്റർക്ക് ഭീഷണി ഉണ്ടായിരുന്നു. സിസിടിവിയിൽ ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ പിടികൂടിയിട്ടില്ല.

Read Also: കാഞ്ഞങ്ങാട് മാധ്യമ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

ഈ സ്ഥിതിവിശേഷം മാധ്യമപ്രവർത്തകന് മാത്രമുള്ളതായി വിലയിരുത്താനാവില്ല. അഭിപ്രായസ്വാതന്ത്ര്യം എല്ലാ പൗരന്മാർക്കും ഭരണഘടന ഉറപ്പു വരുത്തിയിട്ടുള്ളതാണ്. മാധ്യമപ്രവർത്തകരും ആ അവകാശമാണ് വിനിയോഗിക്കുന്നത്. അതുകൊണ്ടുതന്നെ മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം മുഴുവൻ പൗരൻമാരോടുള്ള വെല്ലുവിളി തന്നെയാണ്. സ്വാധീനശക്തികൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും ഈ വിധത്തിൽ ആക്രമിക്കപ്പെടും എന്ന് സംഭവം വ്യക്തമാക്കുകയാണ്. അതുകൊണ്ടുതന്നെ വ്യക്തിസ്വാതന്ത്ര്യത്തിലും അവകാശങ്ങളിലും വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളും ഈ സംഭവത്തിൽ പ്രതിഷേധിക്കണമെന്ന് പ്രസ്താവനയിൽ പറയുന്നു.

Share
അഭിപ്രായം എഴുതാം