ചേര്‍ത്തല ; ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യശുപത്രിയില്‍ തീവ്രപരിചരണ വിഭാാഗത്തില്‍ കഴിയുന്ന മുന്‍മന്ത്രിയും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പി തിലോത്തമന്റെ ആരോഗ്യനിലയില്‍ മാറ്റങ്ങളില്ലാതെ തുടരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് കഴിയുന്നത്. 2021 ഓഗസറ്റ് 20ന് വൈകിട്ടാണ് ശ്വാസം മുട്ടലിനെ തുടര്‍ന്ന് തിലോത്തമനെ ചേര്‍ത്തലയിലെ കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വച്ച് ഹൃദയാഘാതം ഉണ്ടായി. പിന്നീടാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ദിവസവും ചികിത്സകള്‍ വിലയിരുത്തുന്നുണ്ട്. മുമ്പ് ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാപ്പോള്‍ ശ്രീചിത്രയിലെ ചികിത്സയിലായിരുന്നു.മന്ത്രി പി.പ്രസാദ് ദിവസവും ആശുപത്രിയിലെത്തി വിവരങ്ങള്‍ തേടുന്നുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രിമാരായ കെ.രാജനും, ജിആര്‍ അനിലും ഡോക്ടര്‍മാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്.

