സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം ; രാജ്യത്ത്‌ കോവിഡ്‌ കേസുകള്‍ വാളരെയധികം താഴ്‌ന്നിട്ടും കേരളത്തില്‍മാത്രം ഓരോദിവസവും കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്‌ ഈ സാഹചര്യത്തിലാണ്‌ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയത്‌. കേരളം നിലവില്‍ ഐസിയുവിലാണെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ശശി തരൂര്‍ വിമര്‍ശിച്ചു. രാജ്യത്തെ ഭൂരിപക്ഷം കോവിഡ്‌ കേസുകളും കേരളത്തില്‍ നിന്നാണ്‌. രാജ്യത്ത്‌ രണ്ടാം തരംഗത്തിന്റെ ശക്തി കുറയുമ്പോഴും കേരളത്തില്‍ മാത്രം കേസുകള്‍ കുറയുന്നില്ലെന്നും തരൂര്‍ പറഞ്ഞു.

കോവിഡ്‌ സൗജന്യ തുടര്‍ ചികിത്സ നിഷേധിച്ചതിനെതിരെയും കോവിഡ്‌ പ്രതിരോധത്തിലെ പാളിച്ചകള്‍ക്കെതിരെയും യൂത്ത്‌കോണ്‍ഗ്രസ്‌ സെക്രട്ടറിയേറ്റിന്‌ മുന്നില്‍ നടത്തിയ റോഡ്‌സൈഡ്‌ ഐസിയു പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍. സംസ്ഥാനത്ത്‌ ഗൗരവമായ സാഹചര്യമാണുളളത്‌. .എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →