മരംമുറിക്കേസിലെ പ്രതികളില്‍ നിന്ന്‌ ഭീഷണിയുണ്ടെന്ന്‌ ഡിഎഫ്‌ഒ

തിരുവനന്തപുരം : മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളില്‍നിന്ന്‌ തനിക്ക്‌ ഭീഷണിയുണ്ടെന്ന്‌ ഡിഎഫ്‌ഒ ധനേഷ്‌കുമാര്‍ . പ്രത്യേക അന്വേഷണ സംഘത്തലവന്‍ എഡിജിപി എസ്‌ ശ്രീജിത്തിനും വനംവകുപ്പ്‌ മേധാവിക്കും നല്‍കിയ പരാതിയിലാണ്‌ അദ്ദേഹം ഇക്കാര്യം പറയുന്നത്‌. കോടതിയില്‍ ഹാജരാക്കിയപ്പോഴും കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യുമ്പോഴും പ്രതികള്‍ തന്നെയും ,മേപ്പാടി റേഞ്ച്‌ ഓഫീസറായ സമീറിനെയും കൊലപ്പെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ അന്വെഷ ണവും തനിക്ക്‌ സുരക്ഷയും വേണമെന്ന്‌ പരാതിയില്‍ പറയുന്നു. കോഴിക്കോട്‌ ഫ്‌ളൈയിംഗ്‌ സക്വാഡ്‌ ഡിഎഫ്‌ഒ ആയിരുന്ന ധനേഷ്‌കുമാര്‍ വനം വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘത്തിലും ഉണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →