ചാമുണ്ഡി ഹിൽസിലെത്തിയ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

മെസുരു: ചാമുണ്ഡി ഹിൽസിലെത്തിയ ഉത്തർപ്രദേശ് സ്വദേശിനിയായ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം ചാമുണ്ഡി ഹിൽസിൽ എത്തിയ വിദ്യാർത്ഥിനിയെ ആറംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. 24/08/21 ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

ബൈക്ക് തടഞ്ഞ് നിർത്തി സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ ശേഷം ഇവർ പെൺകുട്ടിയെ ആക്രമിച്ചു. ബോധരഹിതയായ പെൺകുട്ടിയെയും സുഹൃത്തിനെയും രാവിലെയാണ് പ്രദേശവാസികൾ കുറ്റിക്കാട്ടിൽ കണ്ടെത്തുന്നത്. തുടർന്ന് 24/08/21 ബുധനാഴ്ച രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ നില ഗുരുതരമാണ്.

സംഭവത്തിൽ മൈസൂരു അല്ലനഹള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പെൺകുട്ടിയും സുഹൃത്തും മൊഴി നൽകാനുള്ള അവസ്ഥയിലല്ലെന്നും ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയാൽ പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും പോലീസ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം