റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാക്കനാട് ലഹരി മരുന്ന് അട്ടിമറിക്കേസില്‍ പ്രാഥമിക അന്വേഷണം പൂർത്തിയായെന്ന് എക്സൈസ് അഡീഷണൽ കമ്മീഷണർ

August 25, 2021 - 5:35 pm

കൊച്ചി: കാക്കനാട് ലഹരി മരുന്ന് അട്ടിമറിക്കേസില്‍ പ്രാഥമിക അന്വേഷണം പൂർത്തിയായെന്ന് എക്സൈസ് അഡീഷണൽ കമ്മീഷണർ അബ്ദുൾ റാഷി. ഉദ്യോഗസ്ഥ വീഴ്ചയാണ് പരിശോധിക്കുന്നതെന്നും എത്രയും പെട്ടെന്ന് റിപ്പോർട്ട് കൈമാറുമെന്നും അഡീഷണൽ കമ്മീഷണർ പറഞ്ഞു.

അതേസമയം ലഹരിമരുന്ന് കേസിലെ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മാൻക്കൊമ്പ് കസ്റ്റഡിയിലെടുക്കുന്നതിനായി വനം വകുപ്പ് എക്സൈസ് ഓഫീസിലെത്തി. അന്വേഷണ ചുമതല എക്സൈസ് ഏറ്റെടുത്തു.

ഒരു കിലോ 86 ഗ്രാം എംഡിഎംഎയായിരുന്നു പിടിച്ചെടുത്തത്. എന്നാൽ പ്രതികളുടെ പേരിൽ രേഖപ്പെടുത്തിയത് 86 ഗ്രാം എംഡിഎംഎ മാത്രമാണ്. ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ഒരു കിലോ എംഡിഎംഎ കണ്ടെത്തിയതെന്നാണ് മഹസര്‍. ബാഗ് കണ്ടെത്തിയതില്‍ പ്രതികളില്ലെന്ന പേരില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ തയ്യാറാക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *