റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാടക വീടിന്റെ മുന്നില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; സുഹൃത്ത് പിടിയില്‍

August 25, 2021 - 9:14 am

ഇടുക്കി: ഇടുക്കിയില്‍ ഏല തോട്ടത്തില്‍ ജോലിക്കായി എത്തിയ തൊഴിലാളിയെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് പിടിയില്‍. ജോലിക്കായി താമസിച്ചിരുന്ന ശാന്തന്‍പാറ ചൂണ്ടലിലെ വാടക വീട്ടില്‍ അണക്കര എട്ടാം മൈല്‍ കടശിക്കടവ് സ്വദേശി മണി വരദരാജനാണ് (40) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ മുങ്ങിയ ഇയാള്‍ക്ക് ഒപ്പം താമസിച്ചിരുന്ന എട്ടാംമൈല്‍ ലക്ഷ്മി ഇല്ലത്തില്‍ പ്രകാശി(42) നെ പൊലീസ് പിടികൂടി.

25/08/21 ബുധനാഴ്ച പുലര്‍ച്ചെ 12.40 ന് തമിഴ്‌നാട്ടിലെ കമ്പത്തു നിന്നുമാണ് പ്രകാശിനെ ശാന്തന്‍പാറ പൊലീസ് കൊലപാതക കേസില്‍ അറസ്റ്റ് ചെയ്തത്.

സമീപത്തെ ഏല തോട്ടങ്ങളില്‍ പണികള്‍ക്കായാണ് മണിയും കൂടെ താമസിച്ചിരുന്ന വണ്ടന്‍മേട് കടശിക്കടവ് സ്വദേശിയും ചൂണ്ടലില്‍ എത്തിയത്. ഇരുവരും വീട് വാടകയ്ക്ക് എടുത്ത് ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. ഇതിനിടെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മണിയെ അയല്‍വാസികള്‍ മുറ്റത്ത് കിടക്കുന്നതു കണ്ടത്. വിളിച്ചു നോക്കിയെങ്കിലും അനക്കമുണ്ടായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് സംഭവസ്ഥലത്തെത്തി. പ്രാഥമിക പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ മുറിവ് കണ്ടെത്തിയതോടെയാണ് മണിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തിന പിന്നാലെ മുങ്ങിയ പ്രതി പ്രകാശിനെ തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നുമാണ് പിടികൂടിയത്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *