പാലക്കാട്: സാമൂഹ്യനീതി വകുപ്പിന് കീഴിലെ സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ വികലാംഗര്‍, കാഴ്ച പരിമിതര്‍ എന്നിവര്‍ക്കായുള്ള ഇലക്ട്രോണിക് വീല്‍ചെയര്‍, സ്മാര്‍ട്ട് ഫോണ്‍ ജില്ലാതല വിതരണോദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 17) വൈകീട്ട് 3.30 ന് കെ. പ്രേംകുമാര്‍ എം.എല്‍.എ നിര്‍വഹിക്കും. ഒറ്റപ്പാലം ഗവ. വി.എച്ച്.എസ് ഫോര്‍ ഡെഫില്‍ നടക്കുന്ന പരിപാടിയില്‍ ഒറ്റപ്പാലം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ. ജാനകി ദേവി അധ്യക്ഷയാകും.
‘ശുഭയാത്ര’ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 20 പേര്‍ക്കാണ് ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം ചെയ്യുന്നത്. കാഴ്ച പരിമിതര്‍ക്കായുള്ള ‘കാഴ്ച’ പദ്ധതിപ്രകാരം 19 പേര്‍ക്കാണ് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യുക.
ഒറ്റപ്പാലം നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.രാജേഷ്, നഗരസഭാ കൗണ്‍സിലര്‍ മണികണ്ഠന്‍, സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കെ. മൊയ്തീന്‍കുട്ടി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷെരീഫ് ഷൂജ, കെ.എസ്.എസ്.എം ജില്ലാ കോര്‍ഡിനേറ്റര്‍ മൂസാ പട്ടാമ്പി, സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ കോര്‍ഡിനേറ്റര്‍ ജോസ് കുഞ്ഞ്, ഗവ.വി.എച്ച്.എസ് ഫോര്‍ ഡെഫ് ഹെഡ്മാസ്റ്റര്‍ കെ.ഒ ആന്‍സി എന്നിവര്‍ പങ്കെടുക്കും.

