സ്വാതന്ത്ര്യദിന പ്രൗഢിയില്‍ രാജ്യം: വിഭജനത്തില്‍ ജീവന്‍ വെടിഞ്ഞവരെ സ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: 75-ാം സ്വാതന്ത്ര്യദിന പ്രൗഢിയിൽ രാജ്യം. കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനത്ത് ആഘോഷങ്ങൾ നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ രാഷ്ട്രപിതാവിന്റെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി പുഷ്പാർച്ച നടത്തി.

7.30ഓടെ ചെങ്കോട്ടയിൽ ‘ പ്രധാനമന്ത്രി പതാക ഉയർത്തി., സ്വാതന്ത്ര്യ സമരപോരാളികളെ അനുസ്മരിച്ചും കോവിഡ് ഭടന്മാർക്ക് ആദരം അർപ്പിച്ചുമാണ് ചെങ്കോട്ടയിൽ പ്രധാനമന്ത്രി രാഷ്ട്രത്തെ, അഭിസംബോധന ചെയ്തുള്ള പ്രസംഗം തുടങ്ങിയത്.

രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നുകൊണ്ട് നേരത്തെ അദ്ദേഹം ടിറ്ററിൽ സന്ദേശം പങ്കുവെച്ചിരുന്നു. വിഭജനത്തിൽ ജീവൻ വെടിഞ്ഞവരെ സ്മരിക്കുന്നുവെന്നും മോദി പറഞ്ഞു. പുതു ഊർജം പകരുന്ന വർഷമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു, ഒളിമ്പിക് മെഡൽ ജേതാക്കൾ പകർന്നത് ജനകോടികളുടെ ഹൃദയമാണ്. ഭാവി തലമുറയ്ക്ക് ഇത് പ്രചോദനമാണ്. സ്വന്തമായി കോവിഡ് വാക്സിൻ നിർമ്മിക്കാൻ കഴിഞ്ഞത് വൻ നേട്ടമായെന്നും അദ്ദേഹം പറഞ്ഞു

നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എന്നിവരെ അദ്ദേഹം അനുസ്മരിച്ചു. ഒളിമ്പിക്സ് വേദിയിൽ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ കായിക താരങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.

കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ നിന്ന് പടനയിച്ച ആരോഗ്യപ്രവർത്തകർ, ശുചീകരണതൊഴിലാളികൾ, വാക്സിൻ വികസിപ്പിക്കാൻ പ്രയത്നിച്ച ശാസ്ത്രജ്ഞർ എന്നിവരെ രാജ്യം ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി.

ഒളിമ്പിക്സ് വേദിയിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ കായികതാരങ്ങളേയും അവരുടെ നേട്ടത്തേയും രാജ്യം അഭിനന്ദിക്കുന്നു. ഒളിമ്പിക്സ് വേദിയിലെ പ്രകടനത്തിലൂടെ നമ്മുടെ ഹൃദയം കീഴടക്കുക മാത്രമല്ല താരങ്ങൾ ചെയ്തതെന്നും ഭാവി തലമുറയ്ക്ക് പ്രചോദനമായി മാറിയെന്നും പ്രധാനമന്ത്രി.

രാജ്യത്തെ വിഭജനകാലത്തേയും അതിനായി ജീവൻവെടിഞ്ഞവരേയും പ്രധാനമന്ത്രി അനുസ്മരിച്ചു. എല്ലാ വർഷവും ഓഗസ്റ്റ് 14, വിഭജനഭീതി ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി.

വളരെ സമാധാനപരമായി കോവിഡിനെ നേരിടാൻ രാജ്യത്തിന് കഴിഞ്ഞു. ഒരുപാട് പ്രതിസന്ധികളെ തരണംചെയ്താണ് രാജ്യം ഈ പോരാട്ടത്തിൽ മുന്നോട്ട് പോയത്. നമ്മുടെ ശാസ്ത്രജ്ഞരുടെ പ്രയത്നത്തിന്റെ ഫലമായി വാക്സിനുകൾക്കായി നമുക്ക് മറ്റ് 1 രാജ്യങ്ങളെ ആശ്രയിക്കാതെ മുന്നോട്ട് പോകാൻ കഴിഞ്ഞു.

ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പ്രക്രിയയുടെ ഭാഗമായി രാജ്യത്ത് ഇതുവരെ 54 കോടിയിലധികം ജനങ്ങൾക്ക് വാക്സിൻ നൽകിയെന്നും പ്രധാനമന്ത്രി.

കഴിഞ്ഞ ഏഴ് വർഷമായി ആരംഭിച്ച നിരവധി ക്ഷേമപദ്ധതികൾ ഗുണഭോക്താക്കൾക്ക് കൃത്യമായി ലഭിക്കുന്നു. രാജ്യത്തെ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് അവരുടെ ശക്തിയെന്താണെന്ന് ഇത്തരം ക്ഷേമപദ്ധതികളിലൂടെ തിരിച്ചറിയാനായെന്നും പ്രധാനമന്ത്രി

രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനായി രാജ്യത്തിന്റെ ക്ഷമതയെ പൂർണതോതിൽ ഉപയോഗിക്കേണ്ടതുണ്ടെന്നും 21ാം നൂറ്റാണ്ടിൽ നാം പിന്നിൽ നിൽക്കുന്ന മേഖലകളിൽ മുന്നോട്ട് കുതിക്കാൻ എല്ലാവരും കൈകോർത്ത് പ്രവർത്തിക്കണമെന്നും നരേന്ദ്ര മോദി അഭിസംബോധനയിൽ പറഞ്ഞു.

മേഖലകളുടെ വേർതിരിവില്ലാതെ വടക്ക് കിഴക്ക്, ജമ്മു കശ്മീർ ഉൾപ്പെടുന്ന ഹിമാലയം, ലഡാക്, നമ്മുടെ തീരദേശമേഖല, ആദിവാസി സമൂഹം എന്നിവർ ഭാവി ഇന്ത്യയുടെ വികസനത്തിന് അടിത്തറപാകുമെന്നും മോദി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →