മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു. വട്ടിയൂര്‍ക്കാവ്‌ സ്വദേശി അനില്‍കുമാര്‍ (56) ആണ്‌ മരിച്ചത്‌. 2021 ഓഗസ്‌റ്റ് 14ന്‌ രാവിലെ എട്ടുമണിയോടെയാണ്‌ മരിച്ചത്‌. 2020 സെപ്‌തംബറിലാണ്‌ അനില്‍കുമാറിനെ കോവിഡ്‌ ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജായി വീട്ടിലെത്തിയപ്പോഴാണ്‌ ശരീരത്തില്‍ പുഴുവരിക്കുന്നതായി കണ്ടെത്തിയത്‌. ഈ സംഭവം ഏറെ വിവാദമായിരുന്നു. തുടര്‍ന്ന്‌ മകളുടെയും ബന്ധുക്കളുടെയും പരാതിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പടെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. പുഴുവരിച്ച സംഭവത്തിന്‌ ശേഷം അനില്‍കുമാര്‍ പൂര്‍ണ ആരോഗ്യവാനായിരുന്നില്ല. ചികിത്സയിലിരിക്കെ ഡയപ്പര്‍ മാറ്റാത്തതിനെ തുടര്‍ന്ന് അന്നുണ്ടായ മുറിവ്‌ ഭേതമായിരുന്നില്ലെന്ന്‌ മകള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →