തിരുവനന്തപുരം: ക്ലബ്ബ് ഹൗസിൽ കുട്ടികൾ അംഗങ്ങളാകുന്നത് തടയണമെന്ന് ബാലാവകാശ കമ്മീഷൻ. ഇതിനായി സൈബർ പട്രോളിംഗ് ശക്തമാക്കണമെന്നാണ് കമ്മീഷന്റെ നിർദ്ദേശം.
കുട്ടികൾക്കെതിരായ മോശം പരാമർശം ശ്രദ്ധിയിൽപ്പെട്ടാൽ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നും ബാലാവകാശ കമ്മീഷൻ പറയുന്നു. സംസ്ഥാന ഐടി സെക്രട്ടറിക്കും ഡിജിപിക്കുമാണ് നിർദ്ദേശം. കമ്മീഷൻ അംഗം നസീർ ചാലിയത്തിന്റെതാണ് നിർദേശം.

