തിരുവനന്തപുരത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. തിരുവല്ലം സ്വദേശി ഹേന, മകൾ നീതു എന്നിവരാണ് മരിച്ചത്.

13/08/21 വെളളിയാഴ്ച യാണ് സംഭവം. നീതുവിന്റെ മകൻ പ്രണവിന് ഷോക്കേൽക്കുകയും ഇതുകണ്ട സഹോദരൻ പ്രയാഗ് പ്രണവിനെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. ഷോക്കേറ്റതിനെ തുടർന്ന് രണ്ടു കുട്ടികളും നിലവിളിച്ചു. നിലവിളി കേട്ടെത്തിയ നീതുവും എർത്ത് കമ്പിയിൽ പിടിച്ചതോടെ ഷോക്കേറ്റ് വീണു. മക്കളെ രക്ഷിക്കാൻ ശ്രമിച്ച നീതുവിന്റെ അമ്മ ഹേനയ്ക്കും ഷോക്കേറ്റു. ഹേനയും നീതുവും മരിക്കുകയും കുട്ടികൾ രക്ഷപ്പെടുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം