ഞെട്ടിക്കുന്ന കണ്ടെത്തലുകളില്ല: കോവിഡിന്റെ ഉത്ഭവം വുഹാന്‍ ലാബോ മൃഗങ്ങളോയെന്ന് യുഎസ് സംഘം

വാഷിങ്ടണ്‍: കോവിഡിന്റെ ഉത്ഭവം വുഹാന്‍ ലാബോ മൃഗങ്ങളോയെന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍.കോവിഡ് 19 മഹാമാരിയുടെ ഉദ്ഭവത്തെക്കുറിച്ച് തയ്യാറാക്കിയ കരടു റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചൈനയിലെ വുഹാനിലുള്ള ലാബില്‍ നിന്നാണു െവെറസിന്റെ ഉദ്ഭവമെന്ന് ഒരു വിഭാഗം കരുതുമ്പോള്‍ മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കു സ്വാഭാവികമായി പടര്‍ന്നതാണെന്നു മറുവിഭാഗം വാദിക്കുന്നു. ഞെട്ടിക്കുന്ന കണ്ടെത്തലുകളൊന്നും റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞതായി സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു. മൂന്നു മാസത്തോളം നീണ്ട അന്വേഷണത്തിനു ശേഷവും മഹാമാരിയുടെ ക്യത്യമായ കാരണം മുന്നോട്ടുവയ്ക്കാന്‍ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല.90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു യു.എസ്. പ്രസിഡന്റ് ജോ െബെഡന്റെ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഈ മാസം അവസാനത്തോടെ 90 ദിവസമെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →