പെന്‍ഷന് ഇനി ആധാര്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: ദേശീയ പെന്‍ഷന്‍ പദ്ധതി (നാഷണല്‍ പെന്‍ഷന്‍ സ്‌കീം) പ്രകാരമുള്ള ആനുകൂല്യം ലഭിക്കാനുള്ള തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍.ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കുമായി 2019 സെപ്റ്റംബറിലാണു കേന്ദ്രം കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചത്. ഗുണഭോക്താക്കള്‍ക്ക് 60 വയസു തികയുമ്പോള്‍ പ്രതിമാസം 3,000 രൂപ വീതം പെന്‍ഷന്‍ ലഭിക്കും. 18 മുതല്‍ 40 വയുവരെയുള്ളവര്‍ക്കു പദ്ധതിയില്‍ചേരാം. പദ്ധതിയിലേക്ക് പ്രതിമാസം അടയ്ക്കേണ്ട തുകയുടെ 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നല്‍കും. 50 ശതമാനം ഗുണഭോക്താവ് അടയ്ക്കണം.

Share
അഭിപ്രായം എഴുതാം