കൊച്ചി: തിരഞ്ഞെടുപ്പ് കേസിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് ഹൈക്കോടതിയുടെ നോട്ടീസ്. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തോമസ് ഉണ്ണിയാടന്റെ ഹരജിയിലാണ് കോടതി നടപടി. ഇരിങ്ങാലക്കുടയിലെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാണ് ആവശ്യം.
പ്രൊഫസറല്ലാത്ത ബിന്ദു പ്രൊഫസർ എന്ന് പേരിന്റെ കൂടെ ചേർത്ത് വോട്ട് തേടിയെന്നാണ് ഹരജിയിലെ ആരോപണം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നുമാണ് ആവശ്യം. തിരഞ്ഞെടുപ്പിൽ തന്നെ വിജയിച്ചതായി പ്രഖ്യാപിക്കണമെന്നും ഉണ്ണിയാടൻ ഹരജിയിൽ ആവശ്യപ്പെട്ടു.

