മുതിർന്ന ഹോളിവുഡ് നടി പട്രീഷ്യ ഹിച്ച്കോക്ക് അന്തരിച്ചു

മൺമറഞ്ഞ വിഖ്യാത സംവിധായകൻ ആൽഫ്രഡ് ഹിച്ച്കോക്കിന്റെ മകളും ഹോളിവുഡ് നടിയുമായ പാട്രീഷ്യ ഹിച്ച്കോക്ക് (93 ) അന്തരിച്ചു. കാലിഫോർണിയയിലെ തൗസന്റ് ഓക്സിൽ തിങ്കളാഴ്ചയായിരുന്നു മരണം.

1951ൽ സ്ട്രേഞ്ചേഴ്സ് ഓൺ എ ട്രെയിൻ എന്ന ചിത്രത്തിലെ ബാർബാ മോർട്ടൺ എന്ന കഥാപാത്രം പാട്രീഷ്യക്ക് ഏറെ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തു. 1950 ൽ ഹിച്കോക്കിന്റെ തന്നെ സ്റ്റേജ് ഫ്രൈറ്റ് എന്ന ചിത്രത്തിൽ ചബ്ബിബാനിസ്റ്റർ എന്ന വിദ്യാർത്ഥിയുടെ വേഷത്തിലായിരുന്നു പാട്രീഷ്യയുടെ ആദ്യ സിനിമാ അരങ്ങേറ്റം.

ഹിച്ച്കോക്കിന്റെ തന്നെ സൈക്കോ , സബോട്ടാഷ്, എന്നീ ചിത്രങ്ങളിലും ദി മഡ്ലാർക്ക്, ദി ടെൻ കമാന്റ്മെന്റ്സ് എന്നീ ചിത്രങ്ങളിലും സസ്പെൻസ് ആൻഡ് സസ്പീഷ്യൻ തുടങ്ങിയ ടെലിവിഷൻ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ടിലെ പഠനത്തിന് ശേഷമാണ് പാട്രീഷ്യ അഭിനയ മേഖലയിലേക്ക് എത്തിയത്.

Share
അഭിപ്രായം എഴുതാം