പത്തനംതിട്ട: ലിംഗനീതിക്കായി, സ്ത്രീധന സമ്പ്രദായത്തിനെതിരേ കുട്ടികള്‍ക്ക് പ്രഭാഷണം നടത്തുന്നതിന് ടേബിള്‍ ടോക്ക് എന്ന പേരില്‍ ശിശുക്ഷേമ സമിതി അവസരം ഒരുക്കുന്നു. ഓഗസ്റ്റ് 15ന് രാത്രി ഏഴിന് വീടുകളില്‍ കുട്ടികളും കുടുംബാംഗങ്ങളും ചേര്‍ന്ന് ടേബിള്‍ ടോക്ക് സംഘടിപ്പിക്കും. തുടര്‍ന്ന് സ്വാതന്ത്ര്യദീപം തെളിക്കും. പ്രഭാഷണ വീഡിയോ ജില്ലാ ശിശുക്ഷേമസമിതിയുടെ 9400063953, 9645374919 എന്നീ നമ്പരിലേക്ക് വിലാസവും വിശദാംശങ്ങളും രേഖപ്പെടുത്തി ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ചിനകം അയയ്ക്കണം. വീഡിയോയുടെ ദൈര്‍ഘ്യം 15 മിനിറ്റ്. ഏറ്റവും മികച്ച പ്രഭാഷണത്തിന് എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തില്‍ ജില്ല, സംസ്ഥാന തലത്തില്‍ സമ്മാനങ്ങള്‍ നല്‍കും. ശിശു പരിപാലന കേന്ദ്രങ്ങളിലെ കുട്ടികള്‍ അതത് സ്ഥാപനങ്ങളില്‍ പരിപാടിയില്‍ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരിപാടി.