പത്തനംതിട്ട: ഇലക്ട്രിക് ഓട്ടോ നല്‍കുന്ന സ്നേഹായാനം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: നാഷണല്‍ ട്രസ്റ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിറ്റര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നിവയുള്ള കുട്ടികളുടെ അമ്മമാര്‍ക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോ നല്‍കുന്ന സ്നേഹായാനം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 55 വയസോ അതിനു താഴയോ പ്രായമുള്ളവരും ത്രീവീലര്‍ ലൈസന്‍സുള്ളവരും ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരും ഭര്‍ത്താവ് ഉപേക്ഷിച്ചവരോ വിധവകളോ ആയവരുമായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഈ മാസം 31. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0468 2325168.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →