രാജ്യത്തെ പോലീസ്‌ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി ചീഫ്‌ ജസ്‌റ്റീസ്‌

ദില്ലി : രാജ്യത്തെ പോലീസ്‌ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ്‌ ജസറ്റീസ്‌ എന്‍.വി.രമണ. രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത്‌ പോലീസ്‌ സ്റ്റേഷനുകളിലാണെന്ന്‌ ചീഫ്‌ ജസറ്റീസ്‌ കുറ്റപ്പെടുത്തി. കസ്റ്റഡി മര്‍ദ്ദനങ്ങളും പോലീസ്‌ ക്രൂരതകളും തുടരുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പോലീസ്‌ കാര്‍ക്കുളള ബോധവല്‍ക്കരണം എന്ന വിഷയത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത്‌ സംസാരിക്കുന്നതിനിടെയാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.

ഭരണഘടനാപരമായ ഉറപ്പുകള്‍ ഉണ്ടായിരുന്നിട്ടും പോലീസ്‌ സ്‌റ്റേഷനുകളില്‍ ഫലപ്രദമായ നിയമ പ്രാതിനിധ്യം ഇല്ലാത്തത്‌ അറസ്റ്റ്‌ചെയ്‌ത അല്ലെങ്കില്‍ തടങ്കലില്‍ വച്ചിരിക്കുന്നവര്‍ക്ക വലിയ ദോഷമാണെന്ന്‌ അദ്ദേഹം വ്യക്തമാക്കി. അടുത്തിട വന്ന ചില റിപ്പോര്‍ട്ടുകളില്‍ നിന്ന്‌ മനസിലാക്കാന്‍ കഴിയുന്നത്‌ പ്രിവിലേജ്‌ഡ്‌ ആയിട്ടുളളവര്‍പോലും പോലീസിന്റെ മൂന്നാംമുറയില്‍ നിന്ന്‌ രക്ഷയില്ലെന്ന അസ്ഥയിലാണൈന്ന്‌ അദ്ദേഹം വ്യക്തമാക്കി.പോലീസിന്റെ അമിതാധികാര പ്രയോഗങ്ങള്‍ തടയണമെങ്കില്‍ നിയമ സഹായത്തെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ബോധ്യമാകേണ്ടതുണ്ട്‌.. ഒപ്പം സൗജന്യമായി നിയമ സഹായം ലഭ്യമാക്കാനുളള സാഹചര്യങ്ങളും ഒരുക്കണം. എല്ലാ പോലീസ്‌ സ്‌റ്റേഷനിലും ജയിലിലും പ്രദര്‍ശന ബോര്‍ഡുകളും ഹോര്‍ഡിംഗുകളും സ്ഥാപിക്കുന്നത്‌ ഈ ദിശയിലുളള ചുവടുവയ്‌പാണെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →