കൊച്ചി : എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി വേണമെന്ന് നിലപാട് കേരളത്തില്‍ മാത്രമാമെന്നും കേന്ദ്രസര്‍ക്കാരിന് മാത്രമാണ് നോട്ടടിക്കാന്‍ അവകാശമുളളതെന്നും ഹൈക്കോടതി. പി.എസ്.സി ജോലിയുമായി ബന്ധപ്പെട്ട് ഒരു ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വാക്കാലുളള പരാമര്‍ശം. ജസ്‌റ്റീസ് അലക്‌സാണ്ടര്‍ തോമസ്, ജസ്‌റ്റീസ് ബദറുദ്ദീന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുനന്ത് ശമ്പളത്തിനും മറ്റാനുകൂല്യങ്ങള്‍ക്കുമാണ്. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലിതന്നെ വേണമെന്ന നിലപാട് കേരളത്തില്‍ മാത്രമാണെന്നും യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി പറഞ്ഞു. എംഎസി ഒക്കെ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ആടിനെയൊന്നും വളര്‍ത്താനവില്ല. സര്‍ക്കാര്‍ ജോലി ജീവിതത്തിന്റെ അവസാനമല്ല .കോവിഡ് പ്രതിസന്ധിയുമായി ബന്ധ്‌പ്പെട്ട് രാജ്യത്തിന്റെ ജിഡിപി കുറഞ്ഞ സാഹചര്യമാണ് ഉളളതെന്നും കോടതി പറഞ്ഞു.
പിഎസ് സി ആവശ്യപ്പെട്ട സമയത്ത് എക്‌സിപീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു.ഇയാളുടെ ഹര്‍ജി തളളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. അതേസമയം ലാസ്റ്റ്‌ഗ്രേഡ് സെര്‍വന്റ്സ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടി നല്‍കണമെന്ന സംസ്ഥാന അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ പിഎസ് സി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് പിഎസ് സിയുടെ ആവശ്യം കാവാവധി നീട്ടുന്നത് പുതിയ ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്‌ടപ്പെടുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.