ദില്ലി: രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മീഷണറായി നിയമിച്ചതിൽ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എതിരെയുള്ള കോടതി അലക്ഷ്യ കേസിൽ ഉടൻ വാദം കേൾക്കുന്നത് പരിശോധിക്കാമെന്ന് സുപ്രീംകോടതി. കേസിൽ വേഗം തീരുമാനമെടുക്കണമെന്ന് കോടതി അലക്ഷ്യ ഹര്‍ജി നൽകിയ എം.എൽ.ശര്‍മ്മ ആവശ്യപ്പെട്ടപ്പോഴായിരുന്നു 03/08/2021 ചൊവ്വാഴ്ച കോടതിയുടെ മറുപടി.
Read Also: പുതിയ പൊലീസ് കമ്മീഷണർ രാകേഷ് അസ്താനയ്‌ക്കെതിരെ പ്രമേയം പാസാക്കി ഡല്‍ഹി സര്‍ക്കാര്‍
വിരമിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെയായിരുന്നു രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മീഷണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. ചുരുങ്ങിയത് ആറുമാസമെങ്കിലും കാലാവധി ഉണ്ടെങ്കിൽ മാത്രമെ പൊലീസ് കമ്മീഷണര്‍ സ്ഥാനത്തേക്ക് നിയമനം പാടുള്ളുവെന്ന സുപ്രീംകോടതി വിധിയുണ്ട്. എന്നിട്ടും അത് ലംഘിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമാണ് അസ്താനയ്ക്കുള്ളത്.